
പേരാവൂർ:നെടുംപൊയിൽ - മാനന്തവാടി റോഡിൽ 29ാം മൈലിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു.കാർ പൂർണമായും കത്തി നശിച്ചു.തൊണ്ടിയിൽ സ്വദേശി എടത്താഴെ ഫ്രാൻസിസിന്റെ കാറാണ് അഗ്നിക്കിരയായത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.തൊണ്ടിയിൽ നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്നു ഫോർഡ് കാറാണ് കത്തി നശിച്ചത്.ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ മുൻഭാഗത്തുനിന്നും പുകയുരുന്നത് കണ്ട് ഫ്രാൻസിസും കൂടെയുണ്ടായിരുന്നയാളും വാഹനം നിർത്തി കാറിൽനിന്ന് ഇറങ്ങിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.ഉടൻ തന്നെ ഫയർഫോഴ്സ് അധികൃതരെ വിവരമറിച്ചതിന്റെ അടിസ്ഥാനത്തിൽ പേരാവൂർ ഫയർഫോഴ്സിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എൻജിൻ എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. പേരാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.എ.ജിനേഷ്, അസി.സ്‌റ്റേഷൻ ഓഫീസർ ബാബു ആയോടൻ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |