
ചെറുവത്തൂർ: ഗ്രന്ഥശാലകൾക്ക് ആധുനികമുഖം നൽകാനും പുസ്തകവായനയെ പ്രചോദിപ്പിക്കാനും സാങ്കേതിക സാധ്യതകളെ ഉപയോഗപ്പെടുത്താനുമായി സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം. കയ്യൂർ ചീമേനി നൂഞ്ഞ ഉദയ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച യോഗം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.വേണു ഗോപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യുട്ടീവ് മെമ്പർ കെ.സുകുമാരൻ പ്രഭാഷണം നടത്തി. പഞ്ചായത്ത് സമിതി കൺവീനർ ടി.ബാബു, ഗ്രന്ഥാലയം സെക്രട്ടറി ടി.വി.പവിത്രൻ, കെ.ദാമോദരൻ,ഇ.വി.ഗോവിന്ദൻ, യു.കൃഷ്ണൻ, ടി.വി.ചന്ദ്രൻ , കെ.ഷീബ, സി പി.ജനാർദനൻ, സി ആരാധ്യ , വി.പി.ദിവാകരൻ, എം.അനുരാജ്, വി.പി.നിഖിൽ,പി.സുജാത, സി ആദ്യശ്രീ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |