SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം മുറ്റത്ത് നിർത്തിയിട്ട രണ്ട് വാഹനങ്ങൾ അടിച്ചുതകർത്തു

ph-
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി. രാഹുലിന്റെ തളിപ്പറമ്പ് പൂക്കോത്ത് നടയിലുള്ള വീടിനു മുന്നിൽ നി‌ർത്തിയിട്ട കാർ അക്രമികൾ തകർത്ത നിലയിൽ

കണ്ണൂർ : തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീടിനുനേരെ ആക്രമണം. മുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾ അക്രമികൾ അടിച്ചുതകർത്തു. സംഭവത്തിൽ ഡി.വൈ.എഫ്‌.ഐ നേതാവ് എം.സി.അഖിൽ , കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.രാഹുലിന്റെ തളിപ്പറമ്പ് പൂക്കോത്ത് നടയിലുള്ള വീടിനുനേരെയാണ് വെള്ളിയാഴ്ച രാത്രി 11 ഓടെ ആക്രമണമുണ്ടായത്.

അഖിലും കൂടെയുണ്ടായിരുന്ന ആളും രാത്രി വൈകി രാഹുലിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. പ്രതികൾ വീടിന്റെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയും വീട്ടിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു . രാഹുലിനോട് പുറത്തേക്ക് ഇറങ്ങിവരാൻ ഇവർ ആവശ്യപ്പെട്ടു. വീട്ടുകാർ പുറത്തിറങ്ങാത്തതിൽ പ്രകോപിതരായ അക്രമികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന രണ്ട് ജീറ്റോ മഹീന്ദ്ര മിനി ലോറികളുടെ മുൻവശത്തെ ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നു. പിന്നാലെ ഇരുവരും തിരിച്ചുപോയി. വാഹനങ്ങൾക്ക് പുറമെ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിൽ ആകെ രണ്ട് ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.ശ്രീകണ്ഠാപുരത്തുണ്ടായ സി.പി.എം -കോൺഗ്രസ് സംഘ‌ർഷത്തിന് പിന്നാലെയാണ് വെള്ളിയാഴ്ച്ച രാത്രി രാഹുലിന്റെ വീടിനുനേരെ ആക്രമണം നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL