കണ്ണൂർ: സി.പി.എം വിപുലീകൃത ജില്ലാകമ്മിറ്റിയുടെ ഭാഗമായ സമാപന റാലി ജനസാഗരമായി. കളക്ടറേറ്റ് മൈതാനിയിലെ പൊതുയോഗത്തിൽ അണിചേർന്നത് ലക്ഷംപേർ.
ഏത് പ്രതികൂലാവസ്ഥയും നെഞ്ചുവിരിച്ചു ചെറുക്കുമെന്ന് മുഴങ്ങുന്നതായി റാലി മാറി. പുതിയ കാലത്തിന്റെ സകല പ്രതിസന്ധികളെയും നെഞ്ചൂക്കോടെ എതിരിടാനുള്ള ത്രാണി പാർട്ടിക്ക് ഇപ്പോഴുമുണ്ടെന്ന് റാലിയിൽ അണിനിരന്നവർ ഉറക്കെ പ്രഖ്യാപിച്ചു.
റാലി സി.പി.എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഉദ്‌ഘാടന പ്രസംഗം അവസാനിച്ചപ്പോഴും ആയിരങ്ങൾ മുഖ്യവേദിയായ കളക്ടറേറ്റ് മൈതാനിക്ക് മുന്നിലൂടെ ഒഴുകുന്നത് കാണാമായിരുന്നു. നേതാക്കളുടെ പ്രസംഗം വീക്ഷിക്കാൻ നഗരത്തിലെ 16 കേന്ദ്രങ്ങളിൽ എൽ.ഇ.ഡി വാളുകൾ സജ്ജീകരിച്ചിരുന്നു. ഇതിന് മുന്നിലും ശ്രദ്ധയോടെ ജനക്കൂട്ടം തടിച്ചുകൂടി.
ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം കെ.കെ ശൈലജ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എം.വി ജയരാജൻ, പി. ജയരാജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം. പ്രകാശൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |