
തിരുവനന്തപുരം: വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം തെറ്റു തിരുത്തൽ നടപടികളുടെ വിശദമായ വിലയിരുത്തലിനായി സി.പി.എം സംസ്ഥാന കമ്മിറ്റി 22, 23 തീയതികളിൽ ചേരും. കമ്മിറ്റികളിലെ തീരുമാനങ്ങൾ, വിമർശനങ്ങൾ, തെറ്റു തിരുത്താൻ സ്വീകരിച്ച നടപടികൾ എന്നിവ യോഗം ചർച്ച ചെയ്യും.
തിരുത്തൽ നടപടികൾ പാർട്ടിക്ക് എത്രത്തോളം പ്രയോജനമുണ്ടാക്കിയെന്ന വിലയിരുത്തൽ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. 28 മുതൽ വിപുലീകൃത ഏരിയാ കമ്മിറ്റികൾ തുടങ്ങും. ഇതിൽ പങ്കെടുക്കേണ്ട നേതാക്കളെ നിശ്ചയിക്കും.
പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ.സുരേഷ് ബാബുവിനെതിരെ ഉയർന്ന ആരോപണങ്ങളും പരാതികളും ചർച്ച ചെയ്യും. വിപുലീകൃത ജില്ലാ കമ്മിറ്റികൾ പൂർത്തിയായ ശേഷം ഇക്കാര്യം പരിഗണിക്കാനാണ് ധാരണ..ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറിയെങ്കിലും സുരേഷ്ബാബു ജില്ലാ സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമാണ്. സുരേഷ് ബാബുവിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സി.പി.എം വനിതാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അനേഷണ കമ്മിഷൻ വേണമോ എന്നതും യോഗം തീരുമാനിക്കും.മാസപ്പടി കേസിലെ ഇഡി നോട്ടീസടക്കമുള്ള സാഹചര്യങ്ങളും ചർച്ച ചെയ്‌തേക്കും. 23ന് ഹാജരാകാനാണ് പിണറായി വിജയന് ഇ.ഡി നോട്ടീസ് . ഇ.ഡി നീക്കങ്ങളിൽ സ്വീകരിക്കണ്ടേ രാഷ്ട്രീയ പ്രതിരോധവും ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |