
കാഞ്ഞങ്ങാട് സഹകരണ മേഖലയെ തകർക്കുന്ന കേരള ബാങ്ക് നിലപാട് പഴയ ത്രീ ടയർസിസ്റ്റമായ ജില്ലാ ബാങ്ക് നിലനിർത്തണമെന്നും സഹകരണ സംഘത്തിലെ ഡി.ഡി കലക്ഷൻ എജന്റുമാർക്ക് പെൻഷൻ ലഭ്യമാക്കണമെന്നും കേരള സഹകരണ ഫെഡറേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.എം.പി ജില്ലാ സെക്രട്ടറി സി വി.തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് വി.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ രവീന്ദ്രൻ. വി.കമ്മാരൻ ടി.വി.ഉമേശൻ പി.കെ.രഘുനാഥ് ഇ.വി.ദാമോദരൻ സി.ബാലൻ പി.കമലാക്ഷൻ കെ.വി.ലക്ഷ്മി എം.ടി.കമലാക്ഷി എം.രാജൻ വി.സുകുമാരൻ തുങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി കെ.വി.സാവിത്രി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ഭാരവാഹികൾ: വി.കെ.ശശിധരൻ (പ്രസിഡന്റ്),കെ.വി.സാവിത്രി (സെക്രട്ടറി), എം.രാജൻ (ട്രഷറർ) .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |