
കാഞ്ഞങ്ങാട്: ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുല ജില്ല ഭഗിനിനിവേദിത ജയന്തിയും ഭഗിനിസംഘവും നടത്തി. ഹോസ്ദുർഗ് സ്വാമി നിത്യാനന്ദ ആശ്രമ ഹാളിൽ നടന്ന നിവേദിത ജയന്തി സംസ്ഥാന ഭഗിനിപ്രമുഖ ജയശ്രീ ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ ടി.വി.അശോകൻ അദ്ധ്യക്ഷത വഹിച്ചു.പി. ആർ. ശ്രീയുക്ത പ്രഭാഷണം നടത്തി.ജില്ലാ ഭഗിനിപ്രമുഖ എം.അനിത സ്വാഗതം പറഞ്ഞു. റവന്യു ജില്ലാ കാര്യാദർശി എൻ.ടി.വിദ്യാധരൻ, ഗോകുല ജില്ല കാര്യദർശി സുരേഷ് പി.പടിഞ്ഞാറേക്കര, സഹ കാര്യദർശി. എം.എസ് സത്യൻ, സഹ ഭഗിനി പ്രമുഖ സുമ രാജൻ, ആർ.എസ്.എസ് ജില്ലാ സേവാ പ്രമുഖ് പി.ബാബു, ഹോസ്ദുർഗ് ഖണ്ഡ് കാര്യവാഹ് സുനിൽ കല്ലൂരാവി, ബൗദ്ധിക് പ്രമുഖ് അനൂപ് മാണിക്കോത്ത്, എൻ.പ്രാർത്ഥന എന്നിവർ നിവേദിത ജയന്തിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |