
കാഞ്ഞങ്ങാട്:സംസ്കാര സാഹിതി സാംസ്കാരികോത്സവം സി.ആർ. മഹേഷ് എം.എൽ.എ.ഉൽഘാടനം ചെയ്തു. ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ഫോക്ലോർ അക്കാഡമി സെക്രട്ടറി പ്രദീപ് കുമാറിനെ ആദരിച്ചു ധന്യ സുരേഷ്, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, പ്രഭൻ നീലേശ്വരം, സൗമ്യ, ബി.കൃഷ്ണ, കവി നാലപ്പാടം പത്മനാഭൻ, പി.പി.കുഞ്ഞികൃഷ്ണൻ നായർ, സുകുമാർ ആശിർവാദ്, വൃന്ദ മേനോൻ, ശൈലം രാധാകൃഷ്ണൻ ഡോ.സോമരാജ്, രാഘവ ആചാര്യ ,അഡ്വ. ഗംഗാധരൻ കുട്ടമത്ത്, സുനിൽ സൂര്യ, എന്നിവരും ഏറ്റുവാങ്ങി. ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ, ഹക്കിം കുന്നിൽ, നാലപ്പാടം പത്മനാഭൻ, ഡോ.വിവേക് സുധാകരൻ,അനിൽ വാഴുന്നോറടി, അഡ്വ.ബിജു കൃഷ്ണ, രാജീവൻ ടി. എന്നിവർ സംസാരിച്ചു. കൺവീനർ ദിനേശൻ മൂലക്കണ്ടം സ്വാഗതം പറഞ്ഞു. ഫോക്ലോർ അക്കാഡമി സെക്രട്ടറി എം.പ്രദീപ് കുമാർ മറുപടി പ്രസംഗം നടത്തി. . .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |