SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

ഫയർഫോഴ്സ് ഇടപെടലിൽ ദുരന്തം ഒഴിവായി പയ്യാമ്പലത്ത് ഫ്‌ളാറ്റിൽ വൻ തീപിടുത്തം 

01

തീ നിയന്ത്രണ വിധേയമാക്കിയത് രണ്ടുമണിക്കൂറിന് ശേഷം

കണ്ണൂർ:കണ്ണൂർ പയ്യാമ്പലം റോഡിലെ റെയിൻബോ അപ്പാർട്ട്‌മെന്റിലെ ഒൻപതാം നിലയിൽ വൻ തീപിടിത്തം.

മുറികളിലെ സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ പതിനൊന്നെകാലിനാണ് തീപിടിച്ചത്. പതിമൂന്നു നിലകളുള്ള ഫ്‌ളാറ്റിലെ ഒൻപതാം നിലയിലുള്ള സി 1 മുറിയിലാണ് താമസക്കാർ പുറത്ത് പോയ സമയത്ത് തീ പടർന്നത്.അഗ്‌നിശമന രക്ഷാ സേന രണ്ട് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി വരികയാണ്.

ഫ്‌ളാറ്റിന് തൊട്ട് പിറകിലെ കിംസ് ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാരാണ് കെട്ടിടത്തിൽ പുക ഉയരുന്നത് കണ്ടത്. ആശുപത്രിയിലെ ഫയർ ആന്റ് സേഫ്റ്റ സേഫ്റ്റി ഇൻ ചാർജ് കൃഷ്ണപ്രസാദ് സ്ഥലത്തെത്തി ഫയർ എക്സ്റ്റിൻഗ്യുഷർ ഉപയോഗിച്ച് തീ അണക്കാൻ ശ്രമം നടത്തി. രക്ഷാപ്രവർത്തനത്തിനിടെ കൈക്ക് മുറിവേറ്റ കൃഷ്ണപ്രസാദും കൂട്ടുകാരുമാണ് ഇതേ നിലയിലെ താമസക്കാരായ അനൂപ്, സുശീല എന്നിവരെ സുരക്ഷിതമായി മാറ്റി. തൊട്ടുപിന്നാലെ ഫയർഫോഴ്‌സ് അംഗങ്ങൾ എത്തി. പുകയിൽ മൂടിയ കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. ഫ്‌ളാറ്റിൽ നിന്നും താമസക്കാരെ താഴേക്ക് മാറ്റിയിരുന്നു.

കണ്ണൂർ താവക്കരയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നവർ താമസിക്കുന്ന ഫ്‌ളാറ്റാണിത്.

. ഫ്ളാറ്റിന്റെ സെൻട്രൽ ഹാൾ, കിടപ്പ് മുറി ,വയറിംഗ് എന്നിവ പൂർണമായും കത്തിനശിച്ചു.ജനൽ ചില്ലുകളും ചൂടിൽ തകർന്ന് താഴേക്ക് പതിച്ചു.അടുക്കള ഭാഗത്തേക്ക് തീ പടരാതിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.

സുരക്ഷാസംവിധാനം പ്രവർത്തിച്ചില്ല;വൻവീഴ്ച്ച

ഫ്‌ളാറ്റിൽ അഗ്‌നിശമന സുരക്ഷ സംവിധാനം പൂർണമായി പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയത് തീപിടിത്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതായി അഗ്‌നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. അഗ്‌നിശമന സംവിധാനത്തിന്റെ ഭാഗമായുള്ള ടാങ്കിൽ വെള്ളം കുറവായിരുന്നു. തീപിടിത്തമുണ്ടായ നിലയിലെ സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേഖല ഫയർ ഓഫീസർ എം.ജി.രാജേഷ് പറഞ്ഞു. സ്ഥല പരിമിതി കാരണം ഫയർഫോഴ്‌സിന്റെ വാഹനങ്ങൾക്ക് റെയിൻബോ അപാർട്ട്‌മെന്റിലേക്ക് പ്രവേശിക്കുന്നതിന് പ്രയാസം നേരിട്ടതായും കെട്ടിടം പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി ബന്ധം വിച്ചേദിച്ചത് തീ അണക്കുന്നത് വൈകാൻ ഇടയായി. കടുത്ത പുകയും കാറ്റും കാരണം ഓക്‌സിജൻ മാസ്‌ക് ധരിച്ചാണ് സേനാംഗങ്ങൾക്ക് ഫ്‌ളാറ്റിനകത്തേക്ക് കയറാനായത്.

കെട്ടിടങ്ങളുടെ എൻ.ഒ.സി പരിശോധിക്കും
തീപിടിത്തം പോലുള്ള അത്യാഹിതങ്ങൾ കുറക്കുന്നതിനായി ഫയർഫോഴ്സ് സുരക്ഷാ മാനദണ്ഡം കർശനമാക്കുമെന്ന് ജില്ല ഫയർ ഓഫീസർ പി.വി.പവിത്രൻ പറഞ്ഞു. കെട്ടിടങ്ങളുടെ എൻ.ഒ.സി ഉൾപ്പെടെ പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL