
കൂത്തുപറമ്പ്:ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവത്തും ചുണ്ടയിലും ഞായറാഴ്ച രാത്രി ഉണ്ടായ ബോംബ് സ്ഫോടനത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും സി പി.ഐ ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.ലോക്കൽ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി പി.ജിതേഷ് അദ്ധ്യക്ഷത വഹിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നവരെ ജനം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി എം.വിനോദൻ,ടി. സാവിത്രി, കെ.വി.ശ്രീധരൻ,വി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |