
തലശേരി:പാനൂർ എസ് അക്കാഡമിയിലെ വിദ്യാർത്ഥികൾക്കായി ഒളിമ്പ്യ 2026 സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു.
തലശ്ശേരി ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സ്മാരക സ്റ്റേഡിയത്തിൽ നടന്ന കായിക മേള തലശ്ശേരി എ.എസ്.പി ഡോ.എം. നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. ശാരീരികവും മാനസികവുമായ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളെ സമൂഹത്തിലെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് രണ്ടാമത്തെ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ ആറു വർഷമായി പാനൂരിൽ പ്രവർത്തിക്കുന്ന എസ് അക്കാഡമിയിൽ 300 ഓളം വിദ്യാർത്ഥികളാണുള്ളത്. സ്കൂൾ പഠനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അധ്യാപകരും സ്പീച് തെറാപ്പി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെല്ലാം ഈ അക്കാഡമിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |