
മാങ്ങാട് : നവചേതന കലാ സാംസ്കാരികവേദി ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ആറാമത് നവചേതന നാടകമേള നവംബർ 27 മുതൽ ആരംഭിക്കും . കേരളത്തിലെ പ്രമുഖ നാടക സമിതികളുടെ നാടകങ്ങൾ അരങ്ങേറും . മാങ്ങാട് തേറാറമ്പ് ക്ഷേത്രം ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . നാടകമേളയുടെ പോസ്റ്റർ ജനനേതാക്കളും ജന പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ പാപ്പിനിശ്ശേരി സർവീസ് ബാങ്ക് പ്രസിഡന്റ് കെ. നാരായണൻ പി. ഗോവിന്ദന് നൽകി പ്രകാശനം ചെയ്തു. ടി.ടി.ബാലകൃഷ്ണൻ , ഇ.വേണുഗോപാലൻ , വി.സി പ്രേമരാജൻ , പി.രതീഷ് , എൻ.സുഭാഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |