
കാസർകോട് :സഹകരണ വാരാഘോഷത്തിന്റെ മുന്നോടിയായി കാസർകോട് സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകാരിസംഗമം നടത്തി. വിദ്യാനഗർ സഹകരണ ഭവനിൽ നടന്ന സംഗമത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.ആർ.ജയാനന്ദ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.വി.സതീഷ് ചന്ദ്രൻ , സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർമാരായ സി സുനിൽ കുമാർ, സി .വിനോദ് കുമാർ, ജെ.രാജീവൻ , പബ്ലിസിറ്റി ചെയർമാൻ പി.കെ.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപനം നവംബർ 20-ന് കാഞ്ഞങ്ങാട് പലേഡിയം കൺവെൻഷൻ സെന്ററിൽ നടക്കും. കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് 29ന് നടക്കുന്ന വാക്കും വരയും പരിപാടിയോടെ അനുബന്ധ പരിപാടികൾക്ക് തുടക്കമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |