
കാഞ്ഞങ്ങാട്: ഉപ്പിലിക്കൈ ശ്രീ വനശാസ്താംകാവ് നവീകരണ ബ്രഹ്മ കലശ മഹോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ നടക്കും. ആഘോഷ കമ്മിറ്റിരൂപീകരണ യോഗം ക്ഷേത്ര സന്നിധിയിൽ തന്ത്രി മേക്കാട്ട് ഇല്ലത്ത് കേശവ പട്ടേരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബലരാമൻ കമ്പനി വളപ്പ് അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി വാസുദേവൻ ഒക്കുണ്ടായാർ, പത്മനാഭൻ വെളിച്ചപ്പാടൻ, വാർഡ് കൗൺസിലർ മിനിമോൾ, കൗൺസിലർമാരായ അനിൽ വാഴുന്നോറടി, രുഗ്മിണി, വി.എം.അജിത , മുൻ കൗൺസിലർ രാധാകൃഷ്ണൻ പള്ളിക്കൈ എന്നിവർ പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായി പ്രഭാകരൻ വാഴുന്നോറടി(ചെയർമാൻ), ദാമോദരൻ കൊമ്പത്ത്(ജന.കൺ),ഇ.വി.മുരളീധരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഗോപിനാഥ് സ്വാഗതവും മുരളീധരൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |