
തളിപ്പറമ്പ്:വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കും എതിരെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എൽ. ഡി.എഫ് ബഹുജന മാർച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.കരുണാകരൻ ഉദ്ഘാടനം ചെയ്തു.
ടി.വി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.പി.കെ.മുജീബ് റഹമാൻ,ജോയ് കൊന്നക്കൽ ,സി.എം.കൃഷ്ണൻ,
പി പ്രേമലത എന്നിവർ പ്രസംഗിച്ചു. കെ.സന്തോഷ് സ്വാഗതം പറഞ്ഞു.പി.ഗംഗാധരൻ ,പി.പി.ബാലകൃഷ്ണൻ, എ ബാലകൃഷ്ണൻ, ആനക്കീൽ ചന്ദ്രൻ ,പി.ശ്രീമതി, പി.കെ.കുഞ്ഞിരാമൻ,തുടങ്ങിയവർ നേതൃത്വം നല്കി .കരിമ്പത്തെ താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്നും പ്രകടനമായാണ് ബ്ലോക്കാഫിസിൽ എത്തിയത്.
തളിപ്പറമ്പ് പോലിസ് ഇൻസ്പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിൽ പൊലീസ് മാർച്ച് തടഞ്ഞു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |