
കാഞ്ഞങ്ങാട് : ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി, ഹൊസ്ദുർഗ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൊസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സുരക്ഷിത് ബച്ചപ്പൻ അഭിയാൻ സംഘടിപ്പിച്ചു. താലൂക്ക് തല ഉദ്ഘാടനം അഡീഷണൽ ജില്ലാ ജഡ്ജി പി.എം.സുരേഷ് നിർവഹിച്ചു. ഷംസുദീൻ
ആവിയിൽ അദ്ധ്യക്ഷത വഹിച്ചു. ചിത്ര മോഹൻദാസ്, സി.കെ അഷ്റഫ്, എൻ. സദാശിവൻ, സി കെ.അജിത്ത്കുമാർ, സി ബിന്ദു, കെ.വിജയൻ എന്നിവർ സംസാരിച്ചു.കുട്ടികളിൽ പോക്സോ ഉൾപെടെ വിവിധ നിയമങ്ങളെ കുറിച്ചും നിയമ പരിരക്ഷയെ കുറച്ചും അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. സൈബർ പൊലീസ് സബ്ബ് ഇൻസ്പെക്ടർ രവീന്ദ്രൻ മടിക്കൈ സൈബർ സുരക്ഷാ ക്ലാസെടുത്തു. പ്രിൻസിപ്പാൾ ഡോ.എ.വി.സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |