SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

സി.ഡബ്ല്യു.എസ്.എ ജില്ല സമ്മേളനം

cwsa
സി.ഡബ്ല്യു.എസ്.എ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണൻ കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

നീലേശ്വരം: കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ 10-ാമത് ജില്ലാ സമ്മേളനത്തിന് പരപ്പയിൽ തുടക്കമായി. സംഘാടകസമിതി ചെയർമാൻ പവിത്രൻ പരപ്പ പതാക ഉയർത്തിയ. തുടർന്ന് സുബ്രഹ്മണ്യ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ബാലകൃഷ്ണൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ശിവദാസൻ, കെ. ചന്ദ്രൻ കണ്ണൂർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മനോജ് ചെങ്കള വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സുരേഷ് കുമാർ ചെങ്കള സ്വാഗതം പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 2.30ന് പ്രകടനത്തിനുശേഷം അബ്ദുള്ള നഗറിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കെ.പി ശശി ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CWC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL