SignIn
Kerala Kaumudi Online
Friday, 23 October 2026 6.28 PM IST

കേന്ദ്രത്തിനെതിരെ കെ.എസ്.ടി.എ ധർണ്ണ 

ksta
കാസർകോട് ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ കെ എസ് ടി എ നടത്തിയ ധർണ്ണ സി ഐ ടി യു ജില്ലാ പ്രസിഡണ്ട് പി മണിമോഹൻ ഉദ്ഘാടനം

കാസർകോട്: സമഗ്രശിക്ഷ കേരള പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കാസർകോട് ഹെഡ് പോസ്റ്റാഫീസ് ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി. മണിമോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെ രാഘവൻ, സംസ്ഥാന കമ്മിറ്റിയംഗം എൻ.കെ ലസിത, ഗിരീശൻ, ചിത്ര സംസാരിച്ചു. ജില്ലാ പ്രസിഡന്റ് യു. ശ്യാമഭട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും പ്രതീശ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് പോസ്റ്റോഫീസ് ധർണ്ണ കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ രാജൻ ഉദ്ഘാടനം ചെയ്തു. പി. ശ്രീകല അദ്ധ്യക്ഷയായിരുന്നു. കെ.വി രാജേഷ് സ്വാഗതവും വി.കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL