ചെറുവത്തൂർ: സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഈ വർഷം 6 പ്രീസ്‌കൂളുകളിൽ കൂടി പ്രവർത്തന ഇടങ്ങളോടുകൂടിയ വർണ്ണകൂടാരം പദ്ധതി അനുവദിച്ചു. പദ്ധതി നിർവഹണം ഫലപ്രദമാക്കുന്നതിനുള്ള ശില്പശാല ചെറുവത്തൂർ ഗവൺമെന്റ് വെൽഫെയർ സ്‌കൂളിൽ നടന്നു. 2024-25 വർഷത്തിൽ ഫണ്ട് അനുവദിച്ച പ്രീസ്‌കൂളുകളിലെ പ്രഥമ അദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റ് എന്നിവർക്കാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാല ജില്ലാ പ്രോജക്ട് കോഡിനേറ്റർ വി.എസ് ബിജുരാജ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ മുഖ്യാതിഥിയായി. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി. സിന്ധു അദ്ധ്യക്ഷയായി. ബി.ആർ.സി ട്രെയിനർ യു. സതീശൻ, പി.ടി.എ പ്രസിഡന്റ് കെ. സുജിത്ത്, ക്ലസ്റ്റർ കോഡിനേറ്റർ കെ. വിജില എന്നിവർ സംസാരിച്ചു. ട്രെയിനർ പി. രാജഗോപാലൻ, സുധീഷ് ചട്ടഞ്ചാൽ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |