കാഞ്ഞങ്ങാട്: സേവാഭാരതി കാഞ്ഞങ്ങാട് വാർഷിക സമ്മേളനം മടിക്കൈ ഏച്ചിക്കാനം വൃന്ദാവനം ബാലസദനം ഹാളിൽ റിട്ട. കേണൽ പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പ്രസിഡന്റ് ഗുരുദത്ത് റാവു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സഹ സംഘചാലക് പി. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പനത്തടി ഖണ്ഡ് സേവാ പ്രമുഖ് കെ. ബാലകൃഷ്ണൻ അടാട്ട് കയ സമാരോപി പ്രഭാഷണം നടത്തി. സേവാഭാരതി സെക്രട്ടറി വി. രാധാകൃഷ്ണൻ, ജില്ലാ സേവാ പ്രമുഖ് ബാബു പുല്ലൂർ, അമിത്കുമാർ, സുനിൽ ചെമ്പിലോട്ട്, അഭയം വൃദ്ധാശ്രമം സെക്രട്ടറി കെ. മധു, പ്രസിഡന്റ് കെ.പി ബാലകൃഷ്ണൻ, ജില്ലാ സേവാഭാരതി വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, ഗണേഷ് റാവു അരയി, ശിവപ്രസാദ് കാഞ്ഞങ്ങാട്, ചക്രപാണി കാഞ്ഞങ്ങാട് പ്രസംഗിച്ചു. സുഭീഷ് ധനലക്ഷ്മി സ്വാഗതവും പ്രകാശൻ ആനന്ദാശ്രമം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |