SignIn
Kerala Kaumudi Online
Monday, 21 September 2026 1.49 AM IST

'ഭൂ​മി​ക്കൊ​രു കു​ട'​ പെൻ ആൻ​ഡ് ഇ​ങ്ക് ആർ​ട്ട് ക്യാ​മ്പ്

കു​ണ്ട​റ: 'ഭൂ​മി​ക്കൊ​രു കു​ട' പ്ര​കൃ​തി സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്ക് ഐ​ക്യ​ദാർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് 14 ചി​ത്ര​ക​ലാ​കാ​രന്മാ​രെ ഉൾ​ക്കൊ​ള്ളി​ച്ച് കു​ണ്ട​റ മി​ഡ്​ടൗൺ റോ​ട്ട​റി ക്ല​ബ്ബും കു​ണ്ട​റ സ്‌​പെ​ക്ട്രം ഗ്യാ​ല​റി​യും സം​യു​ക്ത​മാ​യി ഇന്ന് പെൻ ആൻ​ഡ് ഇ​ങ്ക് ആർ​ട്ട് ക്യാ​മ്പ് ന​ട​ത്തും.
കാ​വ​നാ​ട് ഋ​ഷി​കേ​ശ് ആർ​ട്ട് ഗ്യാ​ല​റി​യി​ൽ രാ​വി​ലെ 8 മു​തൽ വൈ​കി​ട്ട് 3 വ​രെ​യാ​ണ് ക്യാ​മ്പ്. കൊ​ല്ലം ബെൻ​സി​ഗർ ആ​ശു​പ​ത്രി ഡ​യ​റ​ക്ടർ ഫാ.ബി​നു തോ​മ​സ് തു​പ്പാ​ശേ​രി ക്യാ​മ്പ് ഉ​ദ്​ഘാ​ട​നം ചെ​യ്യും. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡന്റ് ആർ.കൃ​ഷ്​ണ​നു​ണ്ണി അദ്ധ്യ​ക്ഷനാകും.

റോ​ട്ട​റി മുൻ പ്ര​സി​ഡന്റ് ആർ​ട്ടി​സ്റ്റ് ബൈ​ജു പു​നു​ക്കൊ​ന്നൂർ, ജോർ​ജ് സേ​വ്യർ വ​ലി​യ​വീ​ടൻ, റോ​ട്ട​റി ക്ലബം​ഗം എ​സ്.എ​സ്.ശി​വ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വർ സം​സാ​രി​ക്കും.

ബി.കെ.തേ​ജ്വ​സി​നി ക്യാ​മ്പ് ഡ​യ​റ​ക്ട്​ട​റാ​യി​രി​ക്കും. ജ​യ​പ്ര​കാ​ശ് പ​ഴ​യി​ടം, വി​നു മാ​ധ​വ, ആന്റ​ലോ​സ്, ജ​യ​ഘോ​ഷ് പ​ള്ളി​മൺ, ര​ശ്​മി മോൾ, ദേ​വി ഗോ​പി​നാ​ഥ്, ആ​ന​ന്ദ കു​മാർ, ശ​ര​ത്ത് മു​ള​ങ്ക​ട​കം, ബി.പ്ര​ജു, ഡി.ദോ​സ്​തി, എസ്.കു​സു​മ, പ്ര​ദീ​പ് പേ​യാ​ടാൻ, ഗു​രുപ്ര​സാ​ദ് അ​യ്യ​പ്പൻ, ബൈ​ജു പു​നു​ക്കൊ​ന്നൂർ എ​ന്നി​വർ പ​ങ്കെ​ടു​ത്ത് ചി​ത്രം വ​ര​യ്​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL