
കൊച്ചി: ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ സൊസൈറ്റി ഒഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്യൂണോഹീമറ്റോളജി (ഐ.എസ്.ബി.ടി.ഐ)യുടെ ദേശീയ സമ്മേളനമായ 'ട്രാൻസ്‌കോൺ 26' സമാപിച്ചു. സമാപനസമ്മേളനം ദേശീയ പ്രസിഡന്റ് ഡോ. യുധ്ബീർ സിംഗ് ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ഡോ. സംഗീത പതക് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. സജിത് വിളമ്പിൽ, സെക്രട്ടറി ഡോ. ഷൈജി പി.എസ്, ട്രഷറർ ഡോ. അമിത് ആർ. നായർ എന്നിവർ സംസാരിച്ചു. ആയിരം ഡോക്ടർമാരും മുന്നൂറോളം പി.ജി വിദ്യാർത്ഥികളും 200 ബ്ലഡ്ബാങ്ക് ടെക്‌നീഷ്യൻമാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |