SignIn
Kerala Kaumudi Online
Saturday, 11 July 2026 2.02 AM IST

ബഷീർ തിങ്ക്സ് കൾച്ചറൽ മീറ്റ്

cultaral
'ബഷീർ തിങ്ക്‌സ് – കാൽച്ചറൽ മീറ്റ്' ടി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്യുന്നു

ബേക്കൽ: വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ-സാംസ്‌കാരിക പാരമ്പര്യം വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി ബേക്കൽ ഇന്റർനാഷണൽ സ്കൂൾ 'ബഷീർ തിങ്ക്‌സ് – കാൽച്ചറൽ മീറ്റ്' സംഘടിപ്പിച്ചു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. ബഷീറിന്റെ ജീവിതവും സാഹിത്യവും വിദ്യാർത്ഥികളിൽ സാഹിത്യാഭിരുചിയും മാനവിക മൂല്യങ്ങളും വളർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ നഫീസ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൊയ്തു ഇരിയ, സ്കൂൾ പി.ആർ.ഒ അബ്ദുള്ള എന്നിവർ സംസാരിച്ചു. അക്കാഡമിക് കോഡിനേറ്റർ ശ്രീജയ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ മഞ്ജുഷ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ബഷീർ വായന, അവതരണങ്ങൾ, അനുസ്മരണം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, CULTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL