കാസർകോട്: പ്രവാസി വ്യവസായിയെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ ഖാദർ കരിപ്പൊടി റിമാൻറിൽ. മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്ന് ഖാദറും കൂട്ടുപ്രതിയായ അഷറഫും വ്യാഴാഴ്ച രാവിലെ കാസർകോട് ടൗൺ സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി ഖാദർ കരിപ്പൊടിയെയും അഷ്റഫിനെയും വൈകിട്ട് കാസർകോട് കോടതിയിൽ ഹാജരാക്കി.
കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത‌് സബ് ജയിലിലടച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. നിഖിൽ നാരായണൻ ഹാജരായി. ഖാദർ കരിപ്പോടിയും അഷ്റഫും കോടതിയിൽ ജാമ്യപേക്ഷ നൽകിയിട്ടുണ്ട്.കഴിഞ്ഞ നാലു മാസമായി ഒളിവിൽ കഴിയുകയായിരുന്നു ഖാദർ കരിപ്പൊടിയും അഷ്റഫും.
ജൂൺ 27ന് വൈകിട്ടാണ് കേസിന്നാസ്‌പദമായ സംഭവം നടന്നത്. ഉദുമ സ്വദേശിയായ പ്രവാസി അബ്ദുൽ അഹദിനെ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചു എന്നാണ് ഖാദർ കരിപ്പൊടിക്കും മറ്റു രണ്ടുപേർക്കുമെതിരായ കേസ്. ഇഷ്ടിക, കത്തി എന്നിവ ഉപയോഗിച്ചാണ് ആക്രമണം എന്ന് പരാതിക്കാർ പറയുന്നു. മുഖത്തും ശരീര ഭാഗങ്ങളിലും പരിക്കേറ്റ അബ്ദുൽ അഹദ് ചികിത്സ തേടിയിരുന്നു. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |