SignIn
Kerala Kaumudi Online
Thursday, 05 November 2026 6.17 PM IST

ഇരതേടിവന്ന പാമ്പിനെ വിഴുങ്ങി തവള: സംഭവം കാസർകോട്, വീഡിയോ വൈറൽ

frog-eat-snake
പാമ്പിനെ വിഴുങ്ങുന്ന തവള ( വീഡിയോ ദൃശ്യങ്ങളിൽ നിന്ന്)​

കാസർകോട്: പാമ്പ് തവളയെ വിഴുങ്ങുന്നത് സാധരണയാണ്. എന്നാൽ പാമ്പിനെ തവള വിഴുങ്ങുന്നത് അപൂർവവും. ഈ അപൂർവവും കൗതുകരവുമായ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് കാസർകോട്ടെ ബിരിക്കുളം സ്വദേശികൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഇന്ന് രാവിലെയോടെ ബിരിക്കുളം ടൗണിലെ ഒരു കടയുടെ സമീപത്താണ് സംഭവം. അസാധാരണ ശബ്ദം കേട്ട് നോക്കിയ വ്യാപാരികളാണ് ഈ കാഴ്ച ആദ്യം കണ്ടത്. കടയുടെ അരികിൽ റോഡിന് സമീപത്തായി മതിലിനോട് ചേർന്നിരുന്ന ഒരു തവളയാണ് പാമ്പിനെ അതിസാഹസികമായി അകത്താക്കിയത്.

വീഡിയോയുടെ തുടക്കത്തിൽ പാമ്പിന്റെ തല മാത്രമാണ് തവളയുടെ വായിൽ ഉണ്ടായിരുന്നത്. എന്നാൽ ഏകദേശം 19 മിനിറ്റ് കഴിഞ്ഞതോടെ പാമ്പിനെ മുഴുവനായും തവള വിഴുങ്ങുകയായിരുന്നു. വിഷം ഇല്ലാത്തതും നീളം കുറഞ്ഞതുമായ തേളിയാൻ (തെയ്യാൻ പാമ്പ്) എന്ന വിഭാഗത്തിൽപ്പെടുന്ന പാമ്പിനെയാണ് തവള വിഴുങ്ങിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

കൗതുകകരമായ കാഴ്‌ച കാണാൻ നിരവധി നാട്ടുകാരാണ് സ്ഥലത്തെത്തിയത്. ആളുകളെ കണ്ടതോടെ തവള അൽപം പരിഭ്രമിച്ചെങ്കിലും മിനിറ്റുകൾ കൊണ്ട് പാമ്പിനെ വിഴുങ്ങുകയായിരുന്നുവെന്നും ഇത്തരത്തിൽ ഒരു കാഴ്‌ച ആദ്യമാണെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി കഴി‌‌ഞ്ഞു.

English Summary

In a rare incident in Birikulam, Kasaragod, locals witnessed a frog swallowing a snake near a shop today morning. The unusual spectacle, which took approximately 19 minutes for the frog to fully ingest the non-venomous Theliyan snake, has since gone viral on social media platforms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASARGOD, FROG EATS SNAKE, FROG SNAKE VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA