തിരുവനന്തപുരം: ആത്മസൂത്ര പബ്ലിഷിംഗ് ഹൗസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച അക്ഷരദീപം കവിതാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ് വെള്ളയമ്പലത്തുള്ള ആത്മസൂത്രയുടെ ഓഫീസിൽ നടന്നു. ആത്മസൂത്ര ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്‌ടർ സിന്ധു നന്ദകുമാറും ഗ്രൂപ്പ് ചെയർമാൻ രാജീവ് ശങ്കറും ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പുസ്‌തകത്തിന്റെ ആദ്യപ്രതി മാനേജിംഗ് ഡയറക്‌ടറിൽ നിന്ന് ഗ്രൂപ്പ് ചെയർമാൻ രാജീവ് ശങ്കർ ഏറ്റുവാങ്ങി.
154 കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇരുപതോളം കവികളും എഴുത്തുകാരും പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കവികൾ സ്വന്തം കവിതകൾ ആലപിക്കുകയും എഴുത്തിന്റെ അനുഭവങ്ങളും സർഗാത്മക യാത്രയിലെ ഓർമകളും പങ്കുവെക്കുകയും ചെയ്തു. കവിതാപാരായണവും സാഹിത്യസംവാദവും ഒത്തുചേർന്ന ചടങ്ങ് ശ്രദ്ധേയമായ സാഹിത്യസംഗമമായി മാറി.
ജസ്റ്റിൻ പ്രദീപ് നരുവാമൂട്, ശ്രുതി രാജ് കോഴിക്കോട്, സെനിത്ത് കോഴിക്കോട്, അശ്വിനി കടയ്ക്കൽ, രേണുപ്രിയ പരിപ്പള്ളി, ഷമീല കാരയ്ക്കാമണ്ഡപം, റസീന നിലമേൽ തുടങ്ങിയ കവികളും എഴുത്തുകാരും ചടങ്ങിൽ പങ്കെടുത്തു. പുതിയ എഴുത്തുകാർക്കും കവികൾക്കും അവരുടെ സർഗാത്മക സൃഷ്ടികൾക്ക് പ്രസിദ്ധീകരണവേദി ഒരുക്കുകയും മലയാള സാഹിത്യത്തിന് പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആത്മസൂത്ര പബ്ലിഷിംഗ് ഹൗസ് ഈ സംരംഭം സംഘടിപ്പിച്ചത്.
Athmasoothra Publishing House launched Aksharadeepam, a Malayalam poetry collection featuring 154 poems, at its office in Vellayambalam, Thiruvananthapuram. The event was inaugurated by Sindhu Nandakumar and Rajeev Shankar. Around 20 poets and writers attended, sharing their poems, creative experiences and literary journeys.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |