കാഞ്ഞങ്ങാട്: പുരോഗമന കലാസാഹിത്യ സംഘം പുല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പുല്ലൂർ എ.കെ.ജി സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന സാംസ്കാരിക സംഗമം സംസ്ഥാന കൗൺസിലർ ഡോ. എൻ.പി വിജയൻ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് പുല്ലൂർ സ്വാഗതം പറഞ്ഞു. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കവി ബാലഗോപാലൻ കാഞ്ഞങ്ങാട്, സിനിമാ സംവിധായകനും നടനുമായ അജയ്പ്രസാദ്, നാടക പ്രവർത്തകൻ ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സാംസ്കാരിക പ്രവർത്തകനുമായ നാരായണൻ മാടിക്കൽ, പത്രപ്രവർത്തകൻ അനിൽ പുളിക്കൽ സാംസ്കാരിക പ്രവർത്തകൻ ജനാർദ്ദനൻ, ശ്യാമള, പത്മനാഭൻ പുല്ലൂർ, എം.വി നാരായണൻ, ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം സുധാകരൻ, ബിനു പെരളം, കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ് സുകുമാരൻ, ഏരിയാ സെക്രട്ടറി വിജയൻ പൊള്ളക്കട, പ്രസാദ് കളവയൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |