SignIn
Kerala Kaumudi Online
Saturday, 01 August 2026 2.00 AM IST

സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സമ്മേളനം

security
കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്: സെക്യൂരിറ്റി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ സർക്കാർ നിയന്ത്രിക്കണമെന്ന് കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. വിജയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എ. ദാമോദരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഐ.ടി.യു.സി ജില്ലാ ജനറൽസെക്രട്ടറി ടി. കൃഷ്ണൻ, എം.വി. ബാലകൃഷ്ണൻ, പി. രാമകൃഷ്ണൻ, സി.കെ. നായർ, തമ്പാൻ നെല്ലിക്കട്ട, എന്നിവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ പി. വിജയകുമാർ (പ്രസിഡന്റ്), പി. രാമകൃഷ്ണൻ (വൈസ് പ്രസിഡന്റ്), എ. ദാമോദരൻ (സെക്രട്ടറി), പി. തമ്പാൻ (ജോയിന്റ് സെക്രട്ടറി), സി.കെ. നായർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SECURITY UPDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL