കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജകമണ്ഡലം നേതൃയോഗം സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.കെ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സി. രത്നാകരൻ പുതിയ അംഗങ്ങളെ ഷാൾ അണിയിച്ച് സ്വീകരിച്ചു. ആർ. ശ്യാമളാ ദേവി, പി. ഗംഗാധരൻ, കെ. വിജയകുമാർ എന്നിവർ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. വാർഷിക കൗൺസിൽ വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് കെ. സരോജിനി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.പി ബാലകൃഷ്ണൻ, എം. കുഞ്ഞാമിന, കെ. രാജഗോപാലൻ, കെ.വി രാജേന്ദ്രൻ, കെ. കുഞ്ഞിക്കണ്ണൻ, പി. ഗൗരി, പി. ചന്ദ്രാവതി, കെ. ബലരാമൻ, എം.പി കൃപലാനി, ഗോപി കാരക്കോട്ട് തുടങ്ങിയവർ സംസാരിച്ചു. കെ ബാലകൃഷ്ണൻ നായർ സ്വാഗതവും കെ. കെ. ഹരിശ്ചന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |