ചെറുവത്തൂർ: കാരിയിൽ ശ്രീകുമാർ മെമ്മൊറിയൽ ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ്ബ് 45-ാം വാർഷികാഘോഷം ജനുവരി മുതൽ ഏപ്രിൽ വരെ വിവിധ പരിപാടികളോടെ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ ഉദ്ഘാടനം ചെയ്തു. ടി. രാജൻ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, കെ.കെ രവീന്ദ്രൻ, എ.കെ ഷീന, കെ.ആർ അനിഷേധ്യ, ടി. തമ്പാൻ, എൻ. അനൂപ്, ടി.വി അശോകൻ, എൻ ഷൈജു സംസാരിച്ചു. ഭാരവാഹികൾ: ടി. നാരായണൻ, എം. രാമചന്ദ്രൻ, കെ.കെ രവീന്ദ്രൻ, കെ. ഭാസ്കരൻ, എ.കെ ഷീന (രക്ഷാധികാരികൾ) സി.വി. പ്രമീള (ചെയർപേഴ്‌സൺ), ടി. രാജൻ, എൻ. ഷൈജു (വൈസ് ചെയർമാൻ), എൻ. അനൂപ് (ജനറൽ കൺവീനർ), കെ. ശ്രീജ, ടി.വി ജയചന്ദ്രൻ (ജോയിന്റ് കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |