കാഞ്ഞങ്ങാട്: ലോക പാരാ നീന്തൽ രംഗത്ത് ഏഴാം സ്ഥാനത്തെത്തി നാടിന്റെ അഭിമാനമായി മാറിയ ആസിം വെളിമണ്ണ കാഞ്ഞങ്ങാട് മുസ്ലിം ഓർഫനേജിലെ കുട്ടികളുമായി സംവദിക്കുകയും മോട്ടിവേഷൻ ക്ലാസ് നൽകുകയും ചെയ്തു. വലിയ സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനും കഠിനാധ്വാനം ചെയ്യാൻ കുട്ടികൾക്ക് പ്രചോദനം പകരുന്ന വാക്കുകൾ ഏറെ ഹൃദ്യമായി. ഓർഫനേജ് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സി.കെ റഹ്മത്തുള്ള അദ്ധ്യക്ഷത വഹിച്ചു. എം.പി ജാഫർ ഉദ്ഘാടനം ചെയ്തു. പി.എം നാസർ നന്ദി പറഞ്ഞു. ബി.എം മുഹമ്മദ് കുഞ്ഞി ഹാജി, പി.എം കുഞ്ഞബ്ദുള്ള ഹാജി, സി. മുഹമ്മദ് കുഞ്ഞി, അബ്ദുള്ള പാലായി, നാസർ പി.കെ പഴയങ്ങാടി, അബ്ദുൽ കാദർ തവക്കൽ എന്നിവർ സംസാരിച്ചു. ആസിം വെളിമണ്ണയുടെ ചീഫ് മെന്ററും കോച്ചുമായ ഡോ. ബഷീർ അടാട്ടിലും സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |