SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.18 AM IST

ജില്ലാ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം

logo
ജില്ലാ ശാസ്‌ത്രോത്സവം ലോഗോ ടി.കെ ഗോവിന്ദൻ എം.എൽ.എ പ്രകാശനം ചെയ്യുന്നു

തളിപ്പറമ്പ്: ജില്ലാ ശാസ്‌ത്രോത്സവം 31, നവംബർ 2,3 തീയതികളിൽ തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്‌കൂൾ, സീതി സാഹിബ് ഹയർസെക്കാൻഡറി ഹൈസ്‌കൂൾ, ടാഗോർ വിദ്യാനികേതൻ, സർസയ്യിദ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും. 15 സബ് ജില്ലകളിൽ നിന്നായി 5000 പ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കും. തളിപ്പറമ്പ് പ്രസ്‌ഫോറം ഹാളിൽ ടി.കെ ഗോവിന്ദൻ എം.എൽ.എ ലോഗോ പ്രകാശനം ചെയ്തു. മീഡിയ ചെയർമാൻ കെ. മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. ഡയറ്റ് പ്രിൻസിപ്പൽ എസ്.കെ ജയദേവൻ, ഡി.പി.ഒ പി. ബഷീർ, നഗരസഭ കൗൺസിലർ ഫൈസൽ ചെറുകുന്നോൻ, സുരേന്ദ്രൻ അടുത്തില, പ്രസ് ഫോറം പ്രസിഡന്റ് രാജേഷ് ബക്കളം, പി,കെ രാജേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൺവീനർ ടി.പി ഷഫീഖ്സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി കെ. രാജഗോപാലനാണ്
ലോഗോ തയ്യാറാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LOGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL