SignIn
Kerala Kaumudi Online
Sunday, 26 July 2026 12.40 PM IST

കന്നിവോട്ട് നന്ദുവിന് മധുരം

sd

​കൊല്ലം: വോട്ട് ചെയ്ത് പുറത്തേക്കിറങ്ങിയ നന്ദു സന്തോഷിന്റെ അടുത്തേക്ക് ബി.എൽ.ഒ ഓടിയെത്തി ഒരു പൊതി കൈമാറിയപ്പോൾ നന്ദു ഞെട്ടിപ്പോയി. കന്നി വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന അലുവയായിരുന്നു പൊതിക്കുള്ളിൽ. ചില പ്രത്യേക ബൂത്തുകളിൽ മാത്രമാണ് അലുവ വിതരണമെന്ന് കേട്ടിരുന്നെങ്കിലും, താൻ വോട്ട് ചെയ്ത താങ്കശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ ഇന്റർനാഷണൽ നിലവാരത്തിലുള്ള ബൂത്തിൽ 'മധുര സമ്മാനം' ഉണ്ടാകുമെന്ന് നന്ദു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
​സർപ്പക്കുഴി സ്വദേശിയായ നന്ദു ഉച്ചയോടെ അമ്മയ്ക്കൊപ്പമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കൊല്ലം എസ്.എൻ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ്.
​ജനാധിപത്യ പ്രക്രിയയിലെ തന്റെ ആദ്യ പങ്കാളിത്തം മധുരതരമായ ഓർമ്മയുമായാണ് നന്ദുവും കുടുംബവും മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GNEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL