അഞ്ചൽ :അഞ്ചൽ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി സി. അജയപ്രസാദ് എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. അഞ്ചൽ മാർക്കറ്റിന്റെ നവീകരണം പഞ്ചായത്ത് വ്യാപാര സമുച്ചയ നിർമ്മാണം പഞ്ചായത്തിന് പുതിയ കെട്ടിട നിർമ്മാണം ലൈഫ് ഭവന പദ്ധതി എന്നീകാര്യങ്ങളാണ് മുഖ്യമായും ചർച്ച ചെയ്തത്. കിഫ്ബിയിൽ നിന്നും 4.73 കോടി രൂപ വകയിരുത്തി. നിർമ്മാണം നടക്കുന്ന അഞ്ചൽ മാർക്കറ്റിന്റെ നവീകരണം സെപ്തംബർ മാസത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും. നിർമ്മാണ പ്രവർത്തനം നടക്കുന്ന അഞ്ചൽ മാർക്കറ്റ് സി.അജയപ്രസാദ് എം.എൽ.എയും ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.അജയനും മറ്റ് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്ദർശിക്കുകയും നിർമ്മാണ പ്രവർത്തനം വിലയിരുത്തുകയു ചെയ്തു. അഞ്ചൽ ടൗണിൽ പഞ്ചായത്ത് ഭൂമിയിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ജൂലായ് 31 നകം പദ്ധതി വിവരം തദ്ദേശസ്വയംഭരണ വകുപ്പിന് സമർപ്പിക്കും. ഇവിടെ അപകട സ്ഥിതിയിലായ കെട്ടിടം നേരത്തെ പൊളിച്ചുനീക്കിയിരുന്നു. ലൈഫ് മിഷൻ വിപുലമായ യോഗം 21 ന് ചേരാനും യോഗം തീരുമാനിച്ചു. അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.അജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു, ഗ്രമപഞ്ചായത്ത് പ്രസിഡന്റ് രാജി മോൾ, വൈസ് പ്രസിഡന്റ് ശ്രീദേവി മറ്റ് പഞ്ചായത്ത് അംഗങ്ങൾ ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |