കൊല്ലം: ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കൊല്ലം ചവറയിലാണ് സംഭവം. ചവറ കൊട്ടുകാട് സ്വദേശി നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 163 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചവറ പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിവീണത്.
പുകയില ഡൽഹിയിൽ നിന്ന് കടത്തികൊണ്ടുവരികയായിരുന്നു. പ്ളാസ്റ്റിക് പാത്രങ്ങൾ, ചെടിച്ചട്ടികൾ എന്നിവയുടെയുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മൂന്ന് ലക്ഷത്തോളം പുകയില പാക്കറ്റുകളാണ് പിടിച്ചെടുത്തതെന്ന വിവരവുമുണ്ട്. ചെറുകിട വില്പനയ്ക്കാണ് പുകയില എത്തിച്ചതെന്നാണ് വിവരം.
Police seized 163 sacks of banned tobacco products, estimated at three lakh packets, in Kollam's Chavara, arresting Naushad. The products, allegedly smuggled from Delhi and concealed within plastic items, were intended for small-scale retail. This seizure was part of 'Operation Thoofan,' conducted by Chavara Police and City DANSAP.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |