SignIn
Kerala Kaumudi Online
Thursday, 10 September 2026 3.17 AM IST

ഹോമിയോ ഡിസ്പെൻസറി നാടിന് സമർപ്പിച്ചു

kunnathoor-

കുന്നത്തൂർ: ശൂരനാട് വടക്ക് ഹോമിയോ ഡിസ്പെൻസറിക്കായി നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി കെ.മുരളീധരൻ നാടിന് സമർപ്പിച്ചു. എച്ച്.എസ് ഇംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉല്ലാസ് കോവൂർ എം.എൽ.എ അദ്ധ്യക്ഷനായി. പുലിക്കുളം ആയുഷ് പ്രാഥമികാരോഗ്യ കേന്ദ്രം ശിലാസ്ഥാപനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്‌മി ബിജു, വൈസ് പ്രസിഡന്റ് പി.കെ.സുമംഗല, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഷീജ ഷാജി, ലെത്തീഫ് പെരുംകുളം, സുരഭില, അംഗങ്ങളായ ബിന്ദു അനിൽകുമാർ, ശാന്തകുമാരി, ശ്രീലേഖ, എസ്.ഷീബ, ബിനുകുമാർ, ആർ.എസ്.രാജലക്ഷ്മി, എം.ലതാകുമാരി, എസ്.ശാലിനി, സുബൈർ, ജസ്സി മേരി, ആർ.ബിജു, എസ്.ശ്രീകുമാർ, ഗ്രീഷ്മ ഗോപൻ, ബിജു പട്ടാറ, മെഡിക്കൽ ഓഫീസർമാരായ ഡോ.ടി.എം.ഷിമി, ഡോ.ശ്രീന.എസ്.നായർ, പഞ്ചായത്ത് സെക്രട്ടറി പി.എ.ഷാജു എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL