ബേപ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡി.സി.സി. മെമ്പറുമായിരുന്ന മൂലയിൽ മോഹൻദാസ് പണിക്കരുടെ 9-ാമത് അനുസ്മരണ സമ്മേളനം ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുച്ചിറ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.അബ്ദുൾ ഗഫൂർ, ടി.ശിവദാസൻ, ടി. പുരുഷു, ജാഹിഷ് മുല്ലവീട്ടിൽ, വി.ജയപ്രകാശ്, തനൂജ് പണിക്കർ, പി.കെ.സി. നവാസ്, പി. രജനി, എ.എം. അനിൽകുമാർ, രാജേഷ് അച്ചാറമ്പത്ത്, സി.ടി. ഹാരിസ്, ടി. ഷഫ്നാസ് അലി, അന്നങ്ങാട്ട് കാർത്തികേയൻ, സുരേഷ് അരിക്കനാട്ട്, ഫൈസൽ മുണ്ടക്കാട്, അഭിലാഷ് കൊയിലേരി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |