SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.32 AM IST

1.92 കോടി രൂപയുടെ ഭരണാനുമതി

road
1.92 കോടി രൂപയുടെ ഭരണാനുമതി

റാന്നി: ശബരിമല തിരുവാഭരണ പാതയിലെ പെരുച്ചാൽ - ആയിക്കൽ ഭാഗം നവീകരിക്കുന്നതിന് 1.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന വാർത്ത ഏറെ പ്രതീക്ഷയോടെ കാണുന്നതായി തിരുവാഭരണ പാത സംരക്ഷണ സമിതി അറിയിച്ചു.
തിരുവാഭരണം പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് കൊണ്ടുപോകുന്ന ചരിത്രപരവും ആചാരപരവുമായ പുണ്യപാത മാത്രമല്ല, തലമുറകളുടെ വിശ്വാസവും പൈതൃകവും സംരക്ഷിക്കുന്ന അമൂല്യ പൈതൃകവഴി കൂടിയാണ്. വർഷങ്ങളായി പാതയുടെ പല ഭാഗങ്ങളും തകർച്ചയും കൈയേറ്റവും കാടുമൂടലും ഉൾപ്പെടെയുള്ള വിവിധ പ്രശ്നങ്ങൾ നേരിടുകയാണ്. വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും പാതയുടെ സംരക്ഷണത്തിന് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL