തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ നേതൃത്വത്തിൽ പോളിടെക്നിക് കോളേജുകളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമഗ്ര ലഹരിവിരുദ്ധ പ്രവർത്തന പദ്ധതിയായ ‘സ്റ്റാൻഡ് വിത്ത് തൂഫാൻ’-ന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും.
മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.പി.ജോൺ അദ്ധ്യക്ഷത വഹിക്കും. നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സുനിൽകുമാർ.ബി,സിറ്റി പൊലീസ് കമ്മിഷണർ ഡോ.അരുൾ.ആർ.ബി.കൃഷ്ണ ,ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സൂരജ് ,സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയപ്രകാശ്.പി,സീനിയർ ജോയിന്റ് ഡയറക്ടർ അനി എബ്രഹാം എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |