SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

കർഷകസദസുകൾ തുടങ്ങി

kathir
എലിക്കുളം പഞ്ചായത്ത് രണ്ടാംവാർഡിൽ കൃഷിവകുപ്പിന്റെ കതിർ ആപ്പ് രജിസ്‌ട്രേഷൻ തുടങ്ങിയപ്പോൾ

എലിക്കുളം: കതിർ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ എലിക്കുളം പഞ്ചായത്തിൽ കർഷകസദസുകൾ തുടങ്ങി. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതോടെ കൃഷിഭവൻ പദ്ധതികൾക്ക് എല്ലാം കരമടച്ച രസീത് ഹാജരാക്കേണ്ടിവരുന്നത് ഒഴിവാക്കാൻ സാധിക്കും. പൈക കൈരളി ഗ്രന്ഥശാലയിൽ രണ്ടാംവാർഡിലെ കർഷകസദസ് നടത്തി തുടക്കം കുറിച്ചു. വാർഡംഗം മാത്യൂസ് പെരുമനങ്ങാട് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ.പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ടോമി സേവ്യർ അധ്യക്ഷത വഹിച്ചു. കൃഷിക്കൂട്ടത്തിന്റെ പ്രസിഡന്റായി സണ്ണി സെബാസ്റ്റ്യനേയും സെക്രട്ടറിയായി ടോമി സേവ്യറേയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FARMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL