കോട്ടയം: ജില്ലാ ജനറൽ ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിച്ചു. ഇന്നലെ പുലർച്ചെ നാലോടെയാണ് കുഞ്ഞിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ആശുപത്രി അധികൃതർ കുഞ്ഞിനെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടർനടപടികൾ പൂർത്തിയാക്കി ശിശുക്ഷേമസമിതിക്ക് കൈമാറി. ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 29ാമത്തെ കുഞ്ഞാണിത്. കഴിഞ്ഞ വർഷം സെൻസർ തകരാറിനെ തുടർന്ന് അലാറം പ്രവർത്തിക്കാതിരുന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാരുടെ ജാഗ്രത മൂലമാണ് ഒരു കുഞ്ഞിനെ കണ്ടെത്താനായത്. സെൻസറിന്റെ തകരാർ പരിഹരിച്ച് അലാറം സംവിധാനം പുനസ്ഥാപിച്ചിരുന്നു. നിലവിൽ കുഞ്ഞിനെ തൊട്ടിലിൽ കിടത്തുന്ന മുറയ്ക്ക് അധികൃതർക്ക് വിവരം ലഭിക്കുന്ന സംവിധാനമാണ് പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |