SignIn
Kerala Kaumudi Online
Monday, 02 November 2026 12.48 AM IST

മുണ്ടക്കയത്ത് കാർ വാഹനങ്ങളിൽ ഇടിച്ച സംഭവത്തിൽ ട്വിസ്റ്റ്,​ അപകടം മനഃപൂ‌ർവം ഉണ്ടാക്കിയത്,​ പിന്നിൽ യുവാവിന്റെ ആത്മഹത്യാ ശ്രമം

munadakkayam-accident-
മുണ്ടക്കയം ചോറ്റി ജംഗ്ഷനിൽ ഉണ്ടായ അപകടം

കോട്ടയം​:​ ​യു​വാ​വ് ​ ​ഓ​ടി​ച്ച​ ​കാ​ർ​ ​ആ​റു​ ​വാ​ഹ​ന​ങ്ങ​ളു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ​ ​അ​പ​ക​ടം മനഃപൂർവം ഉണ്ടാക്കിയതെന്ന് പൊലീസ്. യുവാവിന്റെ ആത്മഹത്യാ ശ്രമമാണ് അപകടത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തി. അപകടത്തി​ൽ​ 14​ ​പേ​ർ​ക്ക് ​പ​രി​ക്കേറ്റിരുന്നു.​ ​ കൂ​ട്ടി​ക്ക​ൽ​ ​പു​ത്തൂ​ർ​ ​സ്വ​ദേ​ശി​ ​ശാ​രോ​ൺ​ ​(27​)​ ​ഓ​ടി​ച്ച​ ​ബ​ലേ​നോ​ ​കാ​റാ​ണ് ​അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്.​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​ വധശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ​ചു​മ​ത്തി​ ​കേ​സെ​ടു​ത്തു.

നാ​ലു​ ​കാ​റു​ക​ളും​ ​ഓ​ട്ടോ​റി​ക്ഷ​യും​ ​സ്കൂ​ട്ട​റു​മാ​ണ് ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ ​ കോ​ട്ട​യം​-​ ​കു​മ​ളി​ ​റോ​ഡി​ൽ​ ​മു​ണ്ട​ക്ക​യം ​ ​ചോ​റ്റി​ ​ജം​ഗ്ഷ​നി​ൽ​ ​ഇ​ന്ന​്​ ​രാ​വി​ലെ​ 8.15​ഓ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​മു​ണ്ട​ക്ക​യ​ത്ത് ​നി​ന്ന് ​അ​മി​ത​ ​വേ​ഗ​ത്തി​ലെ​ത്തി​യ​ ​ശാ​രോ​ണി​ന്റെ​ ​കാ​ർ​ ​ആ​ദ്യം​ ​മ​റ്റൊ​രു​ ​കാ​റി​ൽ​ ​ഇ​ടി​ച്ചു.​ ​തു​ട​ർ​ന്ന് ​അ​തേ​ ​ദി​ശ​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഓ​ട്ടോ​റി​ക്ഷ​യി​ലും​ ​മ​റ്റൊ​രു​ ​കാ​റി​ന്റെ​ ​പി​ന്നി​ലും​ ​ഇ​ടി​ച്ചു.​ ​ഇ​തി​നി​ടെ​ ​മ​റ്റു​ ​ര​ണ്ട് ​വാ​ഹ​ന​ങ്ങ​ൾ​ ​ത​മ്മി​ലി​ടി​ച്ചു.​ ​നി​യ​ന്ത്ര​ണം​ ​ന​ഷ്ട​മാ​യ​തോ​ടെ​ ​ശാ​രോ​ണി​ന്റെ​ ​കാ​ർ​ ​എ​തി​ർ​ദി​ശ​യി​ൽ​ ​പാ​ത​യോ​ര​ത്ത് ​നി​റു​ത്തി​യി​ട്ട​ ​സ്‌​കൂ​ട്ട​റി​ലും​ ​മ​റ്റൊ​രു​ ​കാ​റി​ലും​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​തോ​ടെ​ ​കാ​ർ​ ​ഓ​ഫാ​യി.​ ​ലോ​ക്കാ​യ​ ​കാ​റി​ൽ​ ​നി​ന്ന് ​ഫ​യ​ർ​ഫോ​ഴ്സ് ​എ​ത്തി​യാ​ണ് ​ശാ​രോ​ണി​നെ​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​മു​ഖ​ത്ത് ​പ​രി​ക്കേ​റ്റ​ ​ഇ​യാ​ൾ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​റി​യാ​ൻ​ ​ര​ക്ത​ ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

മ​ടു​ക്ക​ ​മ​രു​തും​വ​യ​ലി​ൽ​ ​ശ്യാം​ജി​ത്ത് ​(35​),​ ​ഭാ​ര്യ​ ​ശാ​ലി​നി​ ​(30​),​ ​മ​ക്ക​ളാ​യ​ ​എം.​എ​സ്.​അ​ദ്വൈ​ത് ​(​ഒ​ൻ​പ​ത്),​ ​എം.​എ​സ്.​ആ​വ​ണി​ ​(​നാ​ല്),​ ​ചോ​റ്റി​ ​ഇ​ല്ല​ക്കു​ള​ത്ത് ​പി.​വി.​രാ​ജ​ൻ​ ​(65​),​ ​കൊ​ച്ചു​മ​ക്ക​ളാ​യ​ ​ചോ​റ്റി​ ​മ​രു​തും​വ​യ​ലി​ൽ​ ​രേ​വ​ന്ത് ​(12​),​ ​ശ്രേ​വ​ന്ദ് ​(11​),​ ​ചോ​റ്റി​ ​പ്ലാ​മൂ​ട് ​രാ​ജു​ ​(71​)​ ​കൂ​ട്ടി​ക്ക​ൽ​ ​മ​ഠ​ത്തി​ൽ​ ​അ​ൻ​സാ​രി​ ​(65​),​ ​കൂ​ട്ടി​ക്ക​ൽ​ ​മ​ഠ​ത്തി​ൽ​ ​സ​ഹി​ൽ​ ​(31​)​ ​എ​ന്നി​വ​രാ​ണ് ​പ​രി​ക്കേ​റ്റ​ ​മ​റ്റു​ള്ള​വ​ർ.​ ​മൂ​ന്നു​പേ​ർ​ക്ക് ​നി​സാ​ര​ ​പ​രി​ക്കേ​റ്റു.​ ​ഇ​വ​ർ​ ​ചി​കി​ത്സ​ ​തേ​ടി​ ​മ​ട​ങ്ങി.​ ​സം​ഭ​വ​ത്തെ​ ​തു​ട​ർ​ന്ന് ​ഒ​രു​മ​ണി​ക്കൂ​റോ​ളം​ ​ഗ​താ​ഗ​തം​ ​ത​ട​സ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, MUNDAKKAYAM ACCIDENT, KOTTAYAM ACIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA