കോട്ടയം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ വീണ്ടും എസ്എഫ്ഐ പ്രതിഷേധം. കോട്ടയം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ബിരുദദാനച്ചടങ്ങിനിടെ എസ്എഫ്ഐ പ്രവർത്തകർ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിക്കുകയായിരുന്നു. മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തിയതിന് പിന്നാലെയായിരുന്നു സംഭവം. കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഒരുകൂട്ടം വിദ്യാർത്ഥികൾ ബാനറുകളും പോസ്റ്ററുകളുമായി വേദിക്ക് മുന്നിൽ പ്രതിഷേധിച്ചത്.
എവിടെയാണ് ജനാധിപത്യം, അപരിഷ്കൃതർ, ഇങ്ങനെ പേടിക്കാതെടേ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. സമാധാനപരമായ പ്രതിഷേധം മൂന്ന് മിനിറ്റിലധികം നീണ്ടു. പ്രതിഷേധത്തിനിടെ പൊലീസ് ഇടപെട്ട് വിദ്യാർത്ഥികളെ മാറ്രാൻ ശ്രമിച്ചെങ്കിലും വിദ്യാർത്ഥികളെ തടയരുതെന്ന് മന്ത്രി മൈക്കിലൂടെ നേരിട്ട് നിർദ്ദേശം നൽകുകയായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച കോൺവക്കേഷൻ ചടങ്ങിലാണ് മന്ത്രിക്ക് നേരെ പ്രതിഷേധം അരങ്ങേറിയത്. ചടങ്ങ് നടക്കുന്ന ഓഡിറ്റോറിയത്തിനകത്തും ക്യാമ്പസിലുടനീളവും പ്രതിഷേധ സൂചകമായി വിദ്യാർത്ഥികൾ മുൻകൂട്ടി പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും അതിനെ നിയമപരമായി നേരിടാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി റോജി എം ജോൺ വ്യക്തമാക്കി.
SFI activists protested against Higher Education Minister Roji M. John during a graduation ceremony at the K.R. Narayanan Film Institute in Kottayam. They raised placards and slogans like "Where is democracy?" following his inaugural speech. The peaceful demonstration lasted over three minutes, with the minister instructing police not to confiscate the placards from the protesters.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |