SignIn
Kerala Kaumudi Online
Tuesday, 03 November 2026 11.15 PM IST

കോട്ടയത്ത് നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പാഞ്ഞ് ഇന്നോവ കാർ, ഓടിച്ചിരുന്ന 18കാരൻ മദ്യലഹരിയിൽ, പിടികൂടി നാട്ടുകാർ

kottayam-driving-case
കോട്ടയത്ത് അമിതവേഗത്തിൽ യുവാവ് പായുന്ന ദൃശ്യം

കോട്ടയം: തെങ്ങണയിൽ അമിതവേഗത്തിൽ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പായിപ്പാട് മുതൽ കണ്ണോട്ട വരെ എട്ട് കിലോമീറ്റർ നിർത്താതെ പാഞ്ഞ കാർ നാട്ടുകാരാണ് കോട്ടയം തെങ്ങണയിൽ വച്ച്‌ പിടികൂടി നിർത്തിച്ചത്. വാഹനം ഓടിച്ച 18കാരനായ തിരുവല്ല സ്വദേശി ഗോകുൽ ബിനുവിനെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്‌തു. പായിപ്പാട് വെള്ളാപ്പള്ളി മുതൽ തെങ്ങണ വഴി കണ്ണോട്ട വരെ എട്ട് കിലോമീറ്ററാണ് ഗോകുൽ അപകടം വരുത്തി കാറോടിച്ചത്.

വഴിനീളെയുള്ള നിരവധി വാഹനങ്ങളെ ഇടിച്ചുകൊണ്ടായിരുന്നു ഇയാളുടെ ഡ്രൈവിംഗ്. ഇന്നോവയുടെ മുന്നിൽ വലതുവശത്തെ ടയർ പൊട്ടി ഡിസ്‌ക് റോഡിലുരഞ്ഞ് തീപ്പൊരി ചിതറിച്ചായിരുന്നു യാത്ര. അപകടമുണ്ടാക്കുന്നതുകണ്ട് നാട്ടുകാർ കൈകാണിച്ചെങ്കിലും ഗോകുൽ വണ്ടിനിർത്താതെ പാഞ്ഞു. ഇതോടെ ഇവർ മറ്റ് വാഹനങ്ങളിൽ പിന്നാലെയെത്തിയാണ് പ്രതിയെ പിടിച്ചുനിർത്തിയത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് സൂചന.

English Summary

An 18-year-old from Thiruvalla, identified as Gokul Binu, was arrested after driving an Innova at high speed for around eight kilometres from Payippad to Kannott, causing an accident. Locals stopped the vehicle at Thengana in Kottayam around 7 pm. Thrikodithanam police arrested the driver.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM, RECKLESS DRIVING, YOUTH ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA