SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

പൊള്ളുന്നേ.....

chood
chood

@കരിഞ്ഞുണങ്ങി കാർഷിക വിളകളും

കോഴിക്കോട്: ജില്ലയിൽ കടുത്ത വരൾച്ച തുടരുന്ന സാഹചര്യത്തിൽ കാർഷികമേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സാധാരണയായി ഏപ്രിൽ പകുതിയോടെ അനുഭവപ്പെടാറുള്ള കടുത്ത വരൾച്ച ഇത്തവണ ജനുവരിയിൽ തന്നെ തുടങ്ങിയതാണ് കർഷകർക്ക് തിരിച്ചടിയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം നിരവധി പേർക്ക് സൂര്യാഘാതമേൽക്കുകയും ചെയ്തിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, റബ്ബർ, കുരുമുളക് തുടങ്ങിയ നാണ്യവിളകളെല്ലാം വേനലിന്റെ തീക്ഷ്ണതയിൽ നശിച്ചുകൊണ്ടിരിക്കുകയാണ്. കുന്നിൻ പ്രദേശങ്ങളിലെ തെങ്ങിൻ തൈകൾ വ്യാപകമായി നശിച്ചപ്പോൾ, വയലോരങ്ങളിൽ വളർത്തിയ തെങ്ങുകൾ തോടുകൾ വറ്റിയതോടെ ഉണങ്ങിത്തുടങ്ങി. അടയ്ക്ക ഉത്പാദനത്തിൽ ഇത്തവണ പകുതിയോളം കുറവുണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്.
നാണ്യവിളകൾക്ക് പുറമെ ഓണം വിപണി ലക്ഷ്യമാക്കി ഇറക്കിയ വാഴക്കൃഷിയും നാശത്തിന്റെ വക്കിലാണ്. വലിയ തുക കടമെടുത്തും മറ്റും കൃഷി ആരംഭിച്ചവർ ഇതോടെ വലിയ കടക്കെണിയിലായി.നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ വില്ലേജ് ഓഫീസുകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും കൃത്യമായ കണക്കുകൾ ഇനിയും ലഭ്യമായിട്ടില്ല.

ക്ഷീരമേഖലയും പ്രതിസന്ധിയിൽ

വേനൽ ക്ഷീര കർഷകരേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തീറ്റപ്പുല്ല് ലഭ്യത കുറഞ്ഞതും അത്യുഷ്ണം കാരണമുള്ള രോഗങ്ങളും പാലിന്റെ ഉത്പാദനം പകുതിയായി കുറയാൻ കാരണമായി.ജില്ലയിൽ പ്രാദേശിക പാൽ സൊസൈറ്റികളിലും മറ്റുമായി വലിയതോതിൽ പാൽ അളന്നിരുന്ന കർഷകരിൽ പലർക്കും നേരത്തെ ലഭിച്ചിരുന്നതിന്റെ പകുതിപോലും ഇപ്പോൾ അളക്കാൻ കഴിയുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇത് ക്ഷീരകർഷകരുടെ വരുമാനം വലിയതോതിൽ ഇടിയാൻ കാരണമായിട്ടുണ്ട്.

കാലിത്തീറ്റ സബ്സിഡി വർധിപ്പിക്കണമെന്നും കൃഷിനാശത്തിന് അടിയന്തര നഷ്ടപരിഹാരം നൽകാൻ സർക്കാർ മതിയായ നടപടികൾ സ്വീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.

"ഇനി നല്ല മഴ ലഭിച്ചാലും വിളകൾ അതിജീവിക്കുക പ്രയാസമായിരിക്കും. കൃഷിനാശം സംഭവിച്ച തെങ്ങുകളും മറ്റും വെട്ടി മാറ്റുമ്പോൾ സർക്കാരിൽ നിന്ന് ലഭിക്കുന്ന തുക ഉയർത്തണം."


-പുഷ്പരാജൻ. എൻ

കർഷകൻ, മുഴാപ്പാലം

വ​ര​ൾ​ച്ചാ​ ​പ്ര​തി​രോ​ധം.മൂ​ടാ​ടി​യി​ൽ​ ​ഹീ​റ്റ് ​ക്ലി​നി​ക്,
കൂ​ട​ര​ഞ്ഞി​യി​ൽ​ ​ഗ്രീ​ൻ​ ​ഷെ​ഡ്

കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ൽ​ ​ചൂ​ട് ​വ​ർ​ദ്ധി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഒ​രാ​ഴ്ച​യ്ക്ക​കം​ ​വ​ര​ൾ​ച്ച​ ​പ്ര​തി​രോ​ധ​ ​പ​ദ്ധ​തി​ ​ആ​രം​ഭി​ക്കാ​ൻ​ ​ജി​ല്ല​ ​ഭ​ര​ണ​കൂ​ടം​ ​വി​വി​ധ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​നം​ ​ച​ർ​ച്ച​ ​ചെ​യ്യാ​നും​ ​കു​ടി​വെ​ള്ള​ ​വി​ത​ര​ണം​ ​ഉ​റ​പ്പു​വ​രു​ത്താ​നും​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ലാ​ണി​ത്.
വ​കു​പ്പു​ക​ളു​ടെ​ ​വ​ര​ൾ​ച്ചാ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​നം​ ​അ​വ​ലോ​ക​നം​ ​ചെ​യ്തു.​ ​കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ​സാ​ദ്ധ്യ​ത​യു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​ത​ല​ത്തി​ൽ​ ​കു​ടി​വെ​ള്ളം​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പി​നോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ ​ത​യാ​റാ​ക്കി​യ​ ​മാ​ർ​ഗ​രേ​ഖ​ ​പ്ര​കാ​രം​ ​പ്രാ​ദേ​ശി​ക​ ​ഹീ​റ്റ് ​ആ​ക്ഷ​ൻ​ ​പ്ലാ​ൻ​ ​ത​യാ​റാ​ക്കാ​ൻ​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ളോ​ട് ​നി​ർ​ദ്ദേ​ശി​ച്ചു.​ ​മൂ​ടാ​ടി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ഹീ​റ്റ് ​ആ​ക്ഷ​ൻ​ ​പ്ലാ​ൻ​ ​ക്ലി​നി​ക്ക് ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​ഫ​ണ്ട് ​ല​ഭ്യ​മാ​ക്കും.​ ​കൂ​ട​ര​ഞ്ഞി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഹെ​ൽ​ത്ത് ​സെ​ന്റ​റി​ൽ​ ​ഗ്രീ​ൻ​ ​ഷെ​ഡ് ​നി​ർ​മ്മി​ക്കാ​നും​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​ജി​ല്ല​യി​ൽ​ ​അ​ത്യു​ഷ്ണം​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ന​ട​പ​ടി​ക​ളും​ ​യോ​ഗം​ ​ച​ർ​ച്ച​ ​ചെ​യ്തു.

പാ​മ്പു​ക​ടി​:​ ​സ​മ​യോ​ചി​ത​ ​ചി​കി​ത്സ​ ​ന​ൽ​ക​ണം​പാ​മ്പു​ക​ടി​യേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ​സ​മ​യോ​ചി​ത​ ​ചി​കി​ത്സ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​എ​ല്ലാ​ ​സം​വി​ധാ​ന​വു​മൊ​രു​ക്കാ​ൻ​ ​ആ​രോ​ഗ്യ​ ​വ​കു​പ്പി​ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​സ്നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​പാ​മ്പു​ക​ടി​യേ​റ്റാ​ലു​ള്ള​ ​പ്ര​ഥ​മ​ ​ശു​ശ്രൂ​ഷ​ ​സം​ബ​ന്ധി​ച്ച​ ​അ​വ​ബോ​ധം​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കു​ക​യും​ ​ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ആ​ന്റി​വെ​നം​ ​ല​ഭ്യ​മാ​ക്കു​ക​യും​ ​വേ​ണം.​ ​പാ​മ്പു​പി​ടി​ത്ത​ക്കാ​രു​ടെ​ ​സേ​വ​നം​ ​വ​നം​ ​വ​കു​പ്പ് ​ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും​ ​നി​ർ​ദേ​ശി​ച്ചു.​ ​ക​ള​ക്ട​റു​ടെ​ ​ചേം​ബ​റി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗ​ത്തി​ൽ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ് ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​എ​സ് ​സ​ജീ​ദ്,​ ​വി​വി​ധ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL