കോഴിക്കോട്: റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് കെട്ടിടം തകർന്നുവീണ് അപകടം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലാണ് അപകടം ഉണ്ടായത്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നുള്ള ക്ലോക്ക് ടവർ പൂർണമായും നിലംപതിക്കുകയായിരുന്നു. അപകടസമയം പ്ലാറ്റ്‌ഫോമിൽ യാത്രക്കാരാരും ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ജീവനക്കാരാരെങ്കിലും ഉണ്ടായിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി കെട്ടിടാവശിഷ്‌ടങ്ങൾ നീക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമിലെ വൈദ്യുതി ലൈനിനു മുകളിലേക്കാണ് കെട്ടിടത്തിന്റെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗങ്ങൾ വീണത്. മുൻകരുതലിന്റെ ഭാഗമായി ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലെ വൈദ്യുതി ഓഫ് ചെയ്‌തിരിക്കുകയാണ്. ഇക്കാരണത്താൽ ഇതുവഴി കടന്നുപോകേണ്ട ചില ട്രെയിനുകൾ വൈകുമെന്നാണ് വിവരം. തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്‌സ്‌പ്രസ് ഒന്നേകാൽ മണിക്കൂറും മുംബയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്‌പ്രസ് രണ്ടര മണിക്കൂറും വൈകുമെന്നുമാണ് വിവരം.
A building collapsed onto the railway platform at Kozhikode Railway Station, causing an accident on Platform No. 2. The clock tower near the Station Master’s office completely collapsed. No passengers were present on the platform at the time, which helped avoid a major tragedy. Preliminary reports suggest that no one was injured. It is still unclear whether any railway staff were inside the building during the collapse. Fire and rescue teams have arrived at the site to remove the debris and conduct further inspections.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |