SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 AM IST

ഡി.സി.സി പ്രസിഡന്റ് ഏകാധിപതി: കോൺഗ്രസിൽ പടയൊരുക്കം

മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും തൊട്ടുമുന്നിൽ എത്തിനിൽക്കെ ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കും. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടന സമിതി യോഗം കൃത്യമായി ചേരുകയോ, നേരത്തെ കൈക്കൊണ്ട സമവായ തീരുമാനങ്ങൾ നടപ്പിലാക്കുകയോ ചെയ്യാതെ ഏകപക്ഷീയമായി സ്വന്തക്കാരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി പഴയ ഐ ഗ്രൂപ്പുകാരും എ ഗ്രൂപ്പുകാരും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പരാതി നൽകി. കെ.പി.സി.സി മെമ്പർമാരായ എം.പി. മുഹമ്മദ്, യു.കെ. അഭിലാഷ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ.എ മുബാറക്, പി.ആർ. രോഹിൽനാഥ്, ടി.കെ. അഷ്റഫ്, ചന്ദ്രവല്ലി, ഇ.പി. രാജീവ് എന്നിവരാണ് പരാതി നൽകിയത്.

വണ്ടൂർ, കാളികാവ്, മലപ്പുറം ബ്ലോക്കുകളിൽ നൽകിയ തങ്ങളുടെ ലിസ്റ്റിൽ നിന്ന് ഒരാളെയും ഉൾപ്പെടുത്തിയില്ല. മേലാറ്റൂർ ബ്ലോക്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയില്ല. അരീക്കോട്, വാഴക്കാട്, മഞ്ചേരി ബ്ലോക്ക് കമ്മിറ്റിയിലേക്ക് നൽകിയ ലിസ്റ്റിൽ നിന്ന് പലരെയും ഒഴിവാക്കി.

വണ്ടൂർ, കാളികാവ് ബ്ലോക്കുകളിൽ പ്രദേശത്തെ നിയോജക മണ്ഡലത്തിൽ നിന്നുള്ള ഡി.ഡി.സി സെക്രട്ടറി എൻ.എ മുബാറക് നൽകിയ ലിസ്റ്റിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ എന്നിവരെ ഒഴിവാക്കി യാതൊരു മാനദണ്ഡവും പാലിക്കാതെ ചിലരെ ലിസ്റ്റിൽ കുത്തിക്കയറ്റി. മഞ്ചേരി നിയോജക മണ്ഡലത്തിൽപ്പെട്ട ഡി.സി.സി ജനറൽ സെക്രട്ടറി പി.ആർ. രോഹിൽനാഥുമായി ചർച്ച നടത്താതെ മഞ്ചേരി ബ്ലോക്ക് കമ്മിറ്റി ലിസ്റ്റ് അട്ടിമറിച്ചു. ബ്ലോക്കിൽ നിന്ന് പ്രതിനിധിയായി ഒരാളെ പോലും ഉൾപ്പെടുത്തിയില്ല.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടന സമിതി അംഗമായ ജില്ലാ യു.ഡി.എഫ് ചെയർമാനും കെ.പി.സി.സി സെക്രട്ടറിയുമായ പി.ടി. അജയ്‌മോഹനുമായി കൂടിയാലോചനകൾ നടത്തി കുറ്റമറ്റ ലിസ്റ്റ് തയ്യാറാക്കാൻ തയ്യാറായിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ജില്ലയിൽ സംഘടന രംഗത്ത് മികച്ചരീതിയിൽ പ്രവർത്തിക്കുന്നവർ ഡി.സി.സി പ്രസിഡന്റിന്റെ നടപടിയിൽ വലിയ നിരാശയിലാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL