
കോട്ടക്കൽ: അമോറ ജുവൽസിന്റെ നവീകരിച്ച ഷോറും ഉദ്ഘാടനം
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം. വാരിയർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നു വർഷമായി കോട്ടപ്പടിയിൽ പ്രവർത്തിച്ചു വന്നിരുന്ന ഷോറുമാണ് ആര്യവൈദ്യശാല റോഡിലെ ജി.എം.യു.പി.സ്‌കൂളിന് എതിർവശത്ത് നവീകരിച്ച ഷോറുമിലേക്ക് മാറിയത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്ക് മുൻതൂക്കം നൽകിയും വ്യത്യസ്ഥമായ പുതിയ കളക്ഷൻസ് ഉൾപ്പെടുത്തിയും കൂടുതൽ പാർക്കിംഗ് സൗകര്യത്തോടെയാണ് നവീകരിച്ച ഷോറും ഒരുക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ കലേഷ് മാരാർ പറഞ്ഞു. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.കബീർ, നഗരസഭാംഗങ്ങളായ കെ.പി.എ.റാഷിദ്, കെ.പി.ഗോപിനാഥൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പുല്ലൂർ സേതുമാധവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ഷാനവാസ് വടക്കേതിൽ, കോട്ടക്കൽ ആര്യവൈദ്യശാലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എം.വി രാമചന്ദ്രൻ, കെ.മധു, ഇ. ജയകൃഷ്ണൻ, എം.രാമചന്ദ്രൻ, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് ജില്ലാ സെക്രട്ടറി സിദ്ധീഖ് ഹാജി, യൂണിറ്റ് പ്രസിഡന്റ് പി.ടി. ജമാൽ എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |