SignIn
Kerala Kaumudi Online
Sunday, 07 June 2026 5.57 AM IST

ഉദ്യാനം ഒരുങ്ങുന്നു

s
കോട്ടൂർ എ കെ എം എച്ച് എസ് സ്‌കൂളിൽ വൈവിധ്യോദ്യാനത്തിന് തുടക്കം കുറിക്കുന്നു

കോട്ടക്കൽ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ വൈവിധ്യോദ്യാനം നിർമ്മിക്കുന്നു. ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, കിഴങ്ങുവർഗ്ഗങ്ങൾ, ഇല വർഗ്ഗ സസ്യങ്ങൾ, തേക്ക്, മഹാഗണി പോലുള്ള വൻ മരങ്ങൾ, വിവിധയിനം പൂച്ചെടികൾ എന്നിവയെല്ലാം ഒരേ ഉദ്യാനത്തിൽ നട്ടുപിടിപ്പിച്ചാണ് വൈവിധ്യോദ്യാനം ഒരുക്കുന്നത്. ലക്‌സോൺ ടാറ്റ കോട്ടക്കലുമായി സഹകരിച്ചാണ് സ്‌കൂളിൽ ഈ ഹരിത പദ്ധതി നടപ്പിലാക്കുന്നത്.
വൈവിധ്യോദ്യാനത്തിന്റെ ഉദ്ഘാടനം സ്‌കൂൾ വളപ്പിൽ ചെടികൾ നട്ടുകൊണ്ട് മുനിസിപ്പൽ ചെയർമാൻ കെ.കെ.നാസർ നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ റംല ടീച്ചർ മുഖ്യാതിഥിയായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ജൈവവൈവിധ്യത്തെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൽ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, സ്‌കൂൾ മാനേജർ കെ.ഇബ്രാഹീം ഹാജി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.സുധീഷ് കുമാർ, പ്രിൻസിപ്പൽ അലി കടവണ്ടി, പ്രധാനാദ്ധ്യാപിക കെ. സുധ, ഡെപ്യൂട്ടി എച്ച്.എം പ്രദീപ് വാഴങ്കര, മുഹമ്മദ് റാഫി, എൻ.വിനീത, എം.സമീർ, എൻ.കെ.ഫൈസൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL