SignIn
Kerala Kaumudi Online
Monday, 08 June 2026 2.42 AM IST

മലപ്പുറത്തിന് ഇത് ആവേശക്കപ്പ്

news
ചെ​റു​മു​ക്ക് ​വെ​സ്റ്റി​ലെ​ ​ഉ​ണ്ണി​യേ​ക്ക​ൽ​ ​ആ​സി​ഫി​ന്റെ​ ​നി​ക്കാ​ഹി​നു​ ​ശേ​ഷം​ ​ബ്ര​സീ​ൽ​ ​ടീം​ ​ആ​രാ​ധ​ക​ർ​ ​ ​ജേ​ഴ്സി​യ​ണി​ഞ്ഞ് ​സ്റ്റേ​ജി​ൽ​ ​ഫോ​ട്ടോ​യ്ക്ക് ​അ​ണി​നി​ര​ന്ന​പ്പോ​ൾ.​ ​വ​ര​ൻ​ ​ആ​സി​ഫ് ​ക​ടു​ത്ത​ ​സ്‌​പെ​യി​ൻ​ ​ആ​രാ​ധ​ക​നാ​ണ്‌

തിരൂരങ്ങാടി: ഫുട്‌ബോൾ ലോകകപ്പിനായി നിമിഷങ്ങൾ ണ്ണിയുള്ള കാത്തിരിപ്പിലാണ് ജില്ലയിലെ ഫുട്ബോൾ പ്രേമികൾ. ഈമാസം 11 മുതൽ ജൂലായ് 19 വരെ കാനഡ, മെക്സിക്കോ,​ അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് അരങ്ങേറുന്നത്. ഉദ്ഘാടന മത്സരം 11ന് മെക്സിക്കോയിൽ വെച്ചാണ്. ഫുട്ബോൾ മാമാങ്കം തൊട്ടുമുന്നിലെത്തിയതോടെ വിവിധ ടീം ഫാൻസുകളുടെ ആവേശവും കൊടികയറിയിട്ടുണ്ട്.

അർജന്റീനയ്ക്കും ബ്രസീലിനുമാണ് ജില്ലയിൽ കൂടുതൽ ആരാധകരുള്ളത്. ഇക്കുറി സി ഗ്രൂപ്പിലെ ബ്രസീൽ ടീമിന്റെ ആദ്യ മത്സരം 14ന് ബ്രസീലും മൊറോക്കയും തമ്മിലാണ്. ജെ ഗ്രുപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം 17ന് അർജന്റീനയും അൾജീരിയയും തമ്മിലാണ്. ജർമനി, സ്‌പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഇംഗ്ലണ്ട്, സെനഗൽ എന്നിവയാണ് ജില്ലയിൽ ഏറെ ആരാധകരുള്ള മറ്റ് ടീമുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL